Wednesday, 1 October 2025

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ല; തീരുമാനവുമായി കേരള സർവകലാശാല VC മുന്നോട്ട്

SHARE

 ക്രിമിനൽ കേസ് പ്രതികളായാൽ കോളജുകളിൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മുന്നോട്ട്. എല്ലാ കൊളേജുകൾക്കും സർവകലാശാല സർക്കുലർ അയച്ചു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾ സത്യവാങ്മൂലം നൽകണം.

സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാമെന്ന് സർക്കുലറിൽ പറയുന്നു. നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ, ക്രിമിനൽ കേസുകളിൽ പ്രതികളാണ്ടോ, കൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ എന്നിങ്ങനെയാണ് സത്യവാങ്മൂലത്തിലെ ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്കാണ് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ സത്യവാങ്മൂലം നൽകേണ്ടത്.

സര്‍ക്കുലര്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സംഘടനാ പ്രവര്‍ത്തനവുമായി സജീവമായി നില്‍ക്കുന്ന വിദ്യാര്‍കഥികളെയാണ്. ബിരുദ പഠനത്തിന് ശേഷം തുടർ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ഈ സർക്കുലർ വിലങ്ങുതടിയാകാൻ സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.