Saturday, 1 November 2025

ബജറ്റ് 120 കോടി, 'ബാഹുബലി 3' ന് മുന്‍പ് മറ്റൊരു ബാഹുബലി; വെളിപ്പെടുത്തലുമായി രാജമൗലി

SHARE
 

ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ ബാഹുബലിയോളം പ്രാധാന്യമുള്ളൊരു ചിത്രം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സംഭവിച്ചിട്ടില്ല. അത്രയും വലിയ സ്വാധീനമാണ് അത് പ്രേക്ഷകരിലും ചലച്ചിത്ര മേഖലയിലും സൃഷ്ടിച്ചത്. തെലുങ്ക് സിനിമയെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് നീക്കിനിര്‍ത്തിയ ചിത്രം തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഒട്ടാകെ പോസിറ്റീവ് ആയി സ്വാധീനിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ബാഹുബലി ആദ്യ ഭാഗത്തിന്‍റെ പത്താം റിലീസ് വാര്‍ഷികത്തോടനുബന്ധിച്ച് ബാഹുബലി രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായി തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ബാഹുബലി ദി എപിക് എന്ന പേരില്‍ എത്തിയിരിക്കുന്ന റീമാസ്റ്റേര്‍ഡ് റീ എഡിറ്റഡ് പതിപ്പ് ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ബാഹുബലി ഫ്രാഞ്ചൈസിയില്‍ നിന്ന് ഒന്നല്ല, രണ്ട് സര്‍പ്രൈസുകള്‍ പ്രേക്ഷകരെ ലക്ഷ്യമാക്കി ഇനിയും ഒരുങ്ങുന്നുണ്ട്. രാജമൗലി തന്നെയാണ് അക്കാര്യങ്ങള്‍ അടുത്തിടെ പങ്കുവച്ചതും.


ഇതില്‍ ആദ്യത്തെ സര്‍പ്രൈസ് ബാഹുബലി ദി എറ്റേണല്‍ വാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. എന്നാല്‍ ഒരു 3ഡി അനിമേറ്റഡ് ചിത്രമാണ് ഇത്. എന്നാല്‍ വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 120 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് രാജമൗലി തന്നെ പറഞ്ഞിരിക്കുന്നത്. ഇത് ബാഹുബലിയിലെ ലോകത്തിന്‍റെ തുടര്‍ച്ച ആയിരിക്കുമെന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബാഹുബലി നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും രാജമൗലി പറഞ്ഞിരുന്നു. ബാഹുബലി ദി എപിക് റിലീസിനോട് അനുബന്ധിച്ച് പ്രഭാസ്, റാണ ദഗുബാട്ടി എന്നിവര്‍ക്കൊപ്പം നടത്തിയ സംഭാഷണത്തിലാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയത്. അനിമേറ്റഡ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസര്‍ ബാഹുബലി ദി എപിക്കിനൊപ്പം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിലവില്‍ തിയറ്ററില്‍ മാത്രമാണ് ടീസര്‍ കാണാനാവുക.

ബാഹുബലി ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ് കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബാഹുബലിയുടെ മൂന്നാം ഭാഗമാണ് അത്. ബാഹുബലി 3 ഭാവിയില്‍ സംഭവിക്കുമെന്ന് പറഞ്ഞ രാജമൗലി പക്ഷേ അതിന് ഒരു കാലയളവ് പറഞ്ഞിട്ടില്ല. എന്തായാലും ബാഹുബലി ആരാധകരെ സംബന്ധിച്ച് ആവേശം പകരുന്ന പ്രഖ്യാപനങ്ങളാണ് ഇവ രണ്ടും. അതേസമയം രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായി എത്തിയപ്പോള്‍ 3.45 മണിക്കൂര്‍ ആണ് ബാഹുബലി ദി എപിക്കിന്‍റെ ദൈര്‍ഘ്യം. അഞ്ചര മണിക്കൂറോളമുള്ള ഫൂട്ടേജിനെ, കഥപറച്ചിലിന്‍റെ ശക്തി ചോരാതെ പകുതിയായി ചുരുക്കുക എന്ന കഠിനമായ മിഷന്‍ ആയിരുന്നു രാജമൗലിയുടെ മുന്നില്‍ ഉണ്ടായിരുന്നത്. അതില്‍ അദ്ദേഹം വിജയിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഐമാക്സ്, 4ഡിഎക്സ്, ഡി-ബോക്സ്, ഡോള്‍ബി സിനിമ, എപിക് എന്നിങ്ങനെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലൊക്കെ ചിത്രം എത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.