കൊച്ചി/മുംബൈ: ബൗദ്ധിക സ്വത്തു(Intellectual Propetry - IP)മായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്. കേന്ദ്ര സര്‍ക്കാരിന്റെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ്, ഡിസൈന്‍സ് & ട്രേഡ് മാര്‍ക്ക്‌സ് ഓഫീസിന്റെ 2024-25 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുന്ന ഇന്ത്യന്‍ സ്ഥാപനമായി ജിയോ പ്ലാറ്റ്‌ഫോംസ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പട്ടികയില്‍ രണ്ടാമത് മുതല്‍ പത്താം സ്ഥാനം വരെയുള്ള സ്ഥാപനങ്ങള്‍ സംയുക്തമായി ഫയല്‍ ചെയ്ത പേറ്റന്റുകളുടെ ഇരട്ടിയിലധികമാണ് ജിയോ ഒറ്റയ്ക്ക് ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു കമ്പനിയുടെ ഗവേഷണവികസന രംഗത്തെ മുന്നേറ്റവും വിപണിയിലെ നേതൃത്വവും അളക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് പേറ്റന്റ് ഫയലിംഗ് ഡാറ്റ. സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ പ്രധാന സ്ഥിതിവിവരക്കണക്കുകള്‍ ജിയോയുടെ ഈ രംഗത്തെ അനിഷേധ്യമായ ആധിപത്യം വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ഫയല്‍ ചെയ്തത് 1,037 അന്താരാഷ്ട്ര പേറ്റന്റുകളാണ്. തൊട്ടുപിന്നിലുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി (238), സിഎസ്‌ഐആര്‍ (70), ഐഐടി മദ്രാസ് (44), ഓല ഇലക്ട്രിക് മൊബിലിറ്റി (31) എന്നിവരേക്കാള്‍ ബഹുദൂരം മുന്നിലാണ് ജിയോ. ഇന്ത്യന്‍ പേറ്റന്റുകള്‍ ഉള്‍പ്പെടെ, 2024-25 കാലയളവില്‍ ജിയോ ഫയല്‍ ചെയ്തത് ആകെ 1,654 പേറ്റന്റുകളാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.