Saturday, 27 December 2025

സ്കൂളിലെ സംഗീത പരിപാടിയ്ക്കിടെ ആക്രമണം; 25 പേർക്ക് പരിക്ക്

SHARE



ധാക്ക: ബംഗ്ലാദേശിലെ പ്രശസ്ത റോക്ക് സംഗീതജ്ഞൻ ജെയിംസിന്റെ സംഗീത പരിപാടിയ്ക്കിടെ ആക്രമണം. വെള്ളിയാഴ്ച രാത്രി ഫരീദ് പൂർ ജില്ലയിലെ സ്കൂൾ വാർഷികത്തിന്റെ സമാപന പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. പിന്നാലെ പരിപാടി റദ്ദാക്കി. ആക്രമണത്തിൽ 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നാഗർ ബൗൾ' എന്ന് അറിയപ്പെടുന്ന ജെയിംസിന്റെ പരിപാടിയിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ അടക്കം പങ്കെടുത്തിരുന്നു. പെട്ടെന്ന് ആക്രമികൾ വേദിയിലേക്ക് ഇരച്ചുകയറി ഇഷ്ടികകളും മറ്റും എറിയുകയായിരുന്നു. 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. പരിപാടിക്ക് മുൻപ് തന്നെ ഒരു സംഘം വേദിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതായും ഇവരെ തടഞ്ഞതോടെ സംഘം അക്രമാസക്തരായെന്നും സ്കൂൾ അധികൃതർ പറയുന്നു.

വേദിയിലേക്കും കാണികൾക്ക് നേരെയും ഇവർ കല്ലുകളും ഇഷ്ടികകളും എറിഞ്ഞു. വേദിയ്ക്ക് മുന്നിൽ നിന്നവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലയ്ക്കും കെെയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ജെയിംസിനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മാറ്റുകയും പരിപാടി റദ്ദാക്കുകയും ചെയ്തു. അദ്ദേഹത്തിനും മറ്റ് ബാൻഡ് അംഗങ്ങൾക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

ആരാണ് ആക്രമണം നടത്തിയതെന്നോ എന്തിനാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു. സംഗീത പരിപാടികളും സാംസ്കാരിക പരിപാടികളും നടത്തുന്നത് ഒരു സംഘം എതിർത്തിരുന്നതായി പറയപ്പെടുന്നു. ഇവരാണോ ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സ്ഥലത്ത് പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.