വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി ചൈനയിൽ നിന്നുള്ള ഒരു ഗ്രാമം. ഒരുമിച്ച് താമസിക്കുന്നതിനും ഗർഭം ധരിക്കുന്നതിനും ദമ്പതികൾക്ക് മേലെ കനത്ത പിഴ ചുമത്തുന്ന ഈ ഗ്രാമസമിതിയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഈ വിചിത്രമായ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇങ്ങനെ പലതരത്തിലുള്ള പിഴകളാണ് ഗ്രാമം ഈടാക്കുന്നത്.
വിവാഹത്തിന് മുമ്പ് ഗർഭം ധരിച്ചാൽ സ്ത്രീകളിൽ നിന്നും 3,000 യുവാൻ, അതായത്, ഏകദേശം 35,000 ഇന്ത്യൻ രൂപ വരെയാണ് പിഴയായി ഈടാക്കുക. അത് കൂടാതെ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ പ്രതിവർഷം 500 യുവാൻ പിഴയായി നൽകണമത്രെ. തീർന്നില്ല, പുറത്ത് നിന്നും വിവാഹം കഴിക്കാനും ഇവിടെ അനുവാദമില്ല. പ്രവിശ്യയ്ക്ക് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നവർ 1,500 യുവാനാണ് പിഴയായി ഒടുക്കേണ്ടത്.
വിവാഹം കഴിഞ്ഞ് 10 മാസത്തിനുള്ളിൽ കുഞ്ഞുണ്ടാവുകയാണെങ്കിലും ഈ പിഴ നൽകണം. മാത്രമല്ല, ദമ്പതികൾ തമ്മിലുള്ള തർക്കങ്ങളിൽ ഗ്രാമത്തിലെ ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വന്നാൽ രണ്ട് പേരും ഈ ഉദ്യോഗസ്ഥർക്ക് 500 യുവാൻ വീതം പിഴ നൽകണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയാലും കൊടുക്കണം 3000 മുതല്‍ 5000 യുവാന്‍ വരെ. ഗ്രാമത്തെ കുറിച്ച് അപവാദം പറഞ്ഞാലും 500 മുതല്‍ 1000 യുവാന്‍ വരെ നല്‍കേണ്ടി വരും. ഗ്രാമത്തിൽ പതിച്ച നോട്ടീസിന്‍റെ ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവത്തെ കുറിച്ച് വലിയ ചർച്ചകൾ ഉയർന്നത്. ഇത് 2025 ആണോ അതോ 1925 ആണോ, പണത്തിന് വേണ്ടിയുള്ള ഭ്രാന്താണ് ഇത് തുടങ്ങിയ വിമർശനങ്ങളാണ് ഇപ്പോൾ ഇതേച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.