Friday, 19 December 2025

വിനായകന് ഗ്രീന്‍, മമ്മൂട്ടിക്ക് റെഡ് വൈന്‍; കളങ്കാവലിലെ കളർ പോര്; ക്ലൈമാക്സ് ഷൂട്ട് 4 ദിവസം വരെ: ഫൈസല്‍ അലി

SHARE


 
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സിനിമയിലെ കളർ ടോണുകളെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാട്ടോഗ്രാഫർ ഫൈസല്‍ അലി. വിനായകന് ഗ്രീൻ കളറും മമ്മൂട്ടിക്ക് റെഡ് വൈൻ കളറുമാണ് നൽകിയിരിക്കുന്നതെന്ന് ഫൈസൽ പറഞ്ഞു. കളങ്കാവൽ ക്ലൈമാക്സ് ഷൂട്ട് 4 ദിവസം എടുത്താണ് ചിത്രീകരിച്ചതെന്നും ഫൈസൽ പറഞ്ഞു

'ഗ്രീൻ കളർ വിനായകൻ സാറിന്റെ ക്യാരക്ടറിന് വേണ്ടി നമ്മൾ വെച്ചതാണ് ഗ്രീൻ കളർ. ഇപ്പൊ മ്മൂട്ടി സാറിലേക്ക് വരുമ്പോൾ അതൊരു റെഡ് വൈൻ ആകും. ഈ കളേഴ്സ് തമ്മിലുള്ള ഒരു ചെറിയ അടിയുണ്ട് സിനിമയിൽ. അത് ഒന്നുകൂടെ ശ്രദ്ധിച്ചാൽ അറിയാൻ പറ്റും ഇപ്പൊ ഫസ്റ്റ് ഫ്രെയിമിൽ തൊട്ട് തന്നെ ഇത് പോകുന്നുണ്ട്. ഈ പറയുന്ന രണ്ട് കളേഴ്സും പോകുന്നുണ്ട് അത് വിനായകൻ സാർ ചെയ്ത ജയകൃഷ്ണൻ എന്ന ക്യാരക്ടർ ഡൊമിനേറ്റ് ചെയ്യുന്ന സമയത്ത് ഈ ഗ്രീൻ കൂടും മമ്മൂട്ടി സാർ ഡോമിനേറ്റ് ചെയ്യുന്ന സമയം റെഡ് വൈൻ ഡൊമിനേറ്റ് ചെയ്തു നിൽക്കും.

അത്തരത്തിൽ ഓരോ ട്രാവലിങ് ഈ സിനിമയിൽ കളർ വെച്ചിട്ട് നടത്തിയിട്ടുണ്ട്. ക്ലൈമാക്സിൽ എത്തുമ്പോൾ ഈ ഗ്രീൻ കളർ ആണ് കൂടുതൽ റെഡ് വൈൻ വളരെ കുറവുമാണ്. അത്തരത്തിലുള്ള കുറെ മൈനൂട്ട് ആയിട്ടുള്ള കുറെ കാര്യങ്ങൾ ഞാൻ അതിൽ അപ്ലൈ ചെയ്തിട്ടുണ്ട്.അത് കുറച്ചുകൂടി ടെക്നിക്കൽ ആയിട്ട് ശ്രദ്ധിക്കുന്നവർക്കെ അത് മനസ്സിലാകുന്നുള്ളൂ അങ്ങനെ അറിയുന്നവർ എന്നെ വിളിക്കുന്നുണ്ട്. കേൾക്കുമ്പോൾ ഹാപ്പിയാണ്,' ഫൈസല്‍ അലി പറഞ്ഞു



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.