Wednesday, 31 December 2025

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമിടപാട്; അധിക ഫീസ് ഈടാക്കുന്ന നടപടി നിരോധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

SHARE


 
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്ന നടപടി കര്‍ശനമായി നിരോധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. ഇത് സംബന്ധിച്ച പുതിയ നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പേയ്മെന്റ് സേവന ദാതാക്കള്‍ക്കും കൈമാറി. സാധനങ്ങള്‍ വാങ്ങുമ്പോഴോ സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴോ കാര്‍ഡ് പേയ്മെന്റുകള്‍ക്ക് വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്മീഷനോ മറ്റ് സര്‍വീസ് ചാര്‍ജുകളോ ഈടാക്കാന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്വേകള്‍, ഇലക്ട്രോണിക് വാലറ്റുകള്‍ എന്നിവ വഴി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും ഈ നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ പേയ്മെന്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.