Tuesday, 30 December 2025

അടുത്തത് സിന്ദൂരമണിയിക്കൽ ചടങ്ങ്, ഒരുനിമിഷം വരനും വധുവും സകലരും പരിഭ്രാന്തരായി, രക്ഷയ്ക്കെത്തി ബ്ലിങ്കിറ്റ്

SHARE

 

വിവാഹം എന്നാൽ അല്പം പരിഭ്രമമുണ്ടാകുന്ന ചടങ്ങാണ്. വരനും വധുവിനും ബന്ധുക്കൾക്കുമെല്ലാം ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളാണെങ്കിലും എല്ലാ കാര്യവും വേണ്ടതുപോലെ ചെയ്യാനുള്ള തത്രപ്പാട് എന്തായാലും കാണും. അതിനിടയിൽ ചില കാര്യങ്ങളൊക്കെ മറന്നു പോകുന്നത് സാധാരണമാണ്. എന്നാൽ, വിവാഹച്ചടങ്ങിനിടെ ധരിക്കേണ്ടുന്ന സിന്ദൂരം തന്നെ മറന്നുപോയാൽ എന്തായിരിക്കും അവസ്ഥ? അതാണ് ഈ ദമ്പതികൾക്കും സംഭവിച്ചത്. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത ഒരു സഹായി അവർക്ക് അവിടെയുണ്ടായി. ചടങ്ങിനിടയിൽ മറന്നുപോയ സിന്ദൂരം എത്തിച്ച് ദമ്പതികൾക്ക് തുണയായത് ബ്ലിങ്കിറ്റാണ്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇത് ഒരു പരസ്യം അല്ലെന്നും ശരിക്കും നടന്ന സംഭവമാണ് എന്നും പറഞ്ഞുകൊണ്ട് തന്നെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നെ കാണിക്കുന്നത് വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നതാണ്. അടുത്തതായി സിന്ദൂരമണിയുന്ന ചടങ്ങാണ്. എന്നാൽ, അപ്പോഴാണ് സിന്ദൂരം എടുക്കാൻ മറന്നത് എല്ലാവരും ശ്രദ്ധിക്കുന്നത്. പിന്നാലെ, വരനും വധുവും കാത്തിരിക്കുന്നതും ബന്ധുക്കൾ ബ്ലിങ്കിറ്റിൽ സിന്ദൂരം ഓർഡർ ചെയ്യുന്നതുമാണ് കാണുന്നത്. മിനിട്ടുകൾക്കുള്ളിൽ സിന്ദൂരവുമായി ബ്ലിങ്കിറ്റെത്തി. പിന്നാലെ, വരൻ വധുവിന് സിന്ദൂരം ചാർത്തുന്നതും ചടങ്ങുകൾ തുടരുന്നതും കാണാം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.