Thursday, 18 December 2025

പ്രായപൂർത്തിയാകാത്ത രോഗിയെ ലൈംഗികമായി പീഡിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയിൽ

SHARE


 
ചികിത്സ തേടിയെത്തിയ പ്രായപൂർത്തിയാകാത്ത രോഗിയെ ലൈംഗികമായി പീഡിപ്പിച്ച പീഡിയാട്രീഷ്യൻ പിടിയിൽ. ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ഒരു പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡേവിഡ് വർഗാസ് ലോവിയാണ് അറസ്റ്റിലായത്. സെപ്റ്റംബറിലാണ് ഇയാൾക്കെതിരെ ആദ്യത്തെ പരാതി ലഭിച്ചതെന്ന് മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഇയാൾ പൊലീസ് പിടിയിലായത്.

മാഞ്ചസ്റ്ററിൽ പ്രാക്ടീസ് ചെയ്യുന്ന ഡേവിഡ് വർഗാസ് ലോവി തന്റെ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയേയാണ് ലൈം​ഗീകമായി പീഡിപ്പിച്ചത്. പരിശോധനാ സമയത്ത് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെ ഉയരുന്ന ആരോപണം . ഈ സമയത്ത് പെൺകുട്ടി മുറിയിൽ തനിച്ചായിരുന്നു. കൂടാതെ, പെൺകുട്ടിയുടെ മെഡിക്കൽ റെക്കോർഡുകളിൽ തിരുത്തൽ വരുത്തിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. പെൺകുട്ടിയുടെ അമ്മ പരിശോധനാ മുറിയിൽ ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന തരത്തിൽ ഇയാൾ മെഡിക്കൽ റിപ്പോർട്ടുകളിൽ തിരുത്തൽ വരുത്തിയതായി പോലീസ് കണ്ടെത്തി. എന്നാൽ ആ സമയത്ത് അമ്മ മുറിയിൽ ഉണ്ടായിരുന്നില്ല എന്ന് പെൺകുട്ടിയും അമ്മയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക അതിക്രമം, രേഖകളിൽ തിരിമറി നടത്തൽ  എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.