Thursday, 18 December 2025

ബധിരയും മൂകയുമായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ആറ് വര്‍ഷത്തിനുശേഷം നല്‍കിയ പരാതിയില്‍ അറസ്റ്റ്‌

SHARE


 
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ അറസ്റ്റ്. മുംബൈയിലാണ് സംഭവം നടന്നത്. കേള്‍വി ശേഷിയും സംസാര ശേഷിയും ഇല്ലാത്ത യുവതി ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് ആറ് വര്‍ഷം മുമ്പ് താൻ പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ കുരാര്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനായി വകോല പോലീസിന് കൈമാറുകയും ചെയ്തു. 2019-ലാണ് സംഭവം നടന്നത്. അന്ന് ഇരയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രതി പെണ്‍കുട്ടിയെ കാണുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് പ്രതിയുടെ വീട്ടിലേക്ക് അവളെ കൂട്ടികൊണ്ടുപോകുകയായിരുന്നു.
മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. ബോധം വന്നപ്പോള്‍ രക്തസ്രാവമുള്ളതായി പെണ്‍കുട്ടി കണ്ടെത്തി. എന്നാല്‍ വീട്ടില്‍ ഈ വിവരം പറഞ്ഞെങ്കിലും പരാതി നല്‍കാന്‍ മതിയായ പിന്തുണ അവള്‍ക്ക് ലഭിച്ചില്ല. ആറ് വർഷത്തിനുശേഷം ഭർത്താവിന്റെ പിന്തുണ ലഭിച്ചതോടെയാണ് അവൾ പോലീസിൽ പരാതി നൽകിയത്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.