Saturday, 20 December 2025

സര്‍വകലാശാല വെടിവെയ്പ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളെ സ്വയം വെടിവെച്ച് മരിച്ചനിലയിൽ കണ്ടെത്തി

SHARE


 
അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ ഉണ്ടായ വെടിവെയ്പ്പിൽ നിർണായക വഴിത്തിരിവ്. ആക്രമണത്തിന് പിന്നിലെന്ന് സംശയിച്ചിരുന്ന വ്യക്തിയെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 48-കാരനായ ക്ലൗഡിയോ മാനുവൽ നെവസ് വാലെന്റേ എന്ന വ്യക്തിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ ഇയാൾ തന്നെയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.
ന്യൂ ഹാംഷെയറിലെ ഒരു സ്റ്റോറേജ് യൂണിറ്റിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 25 വർഷം മുമ്പ് ബ്രൗൺ സർവകലാശാലയിൽ തന്നെെ പഠിച്ചിരുന്ന മുൻ വിദ്യാർത്ഥിയാണെന്ന് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പോർച്ചുഗീസ് പൗരനായ ഇയാൾ ഫ്ലോറിഡയിലെ മിയാമിയിലായിരുന്നു താമസിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ സർവകലാശാല ക്യാമ്പസിൽ ദിവസങ്ങൾക്കു മുമ്പാണ് വെടിവെയ്പ്പ് ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതോടെ സർവകലാശാലയിലും പരിസര പ്രദേശങ്ങളിലും വലിയ ഭീതി പരന്നിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രാദേശിക പോലീസ്, ഫെഡറൽ അന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ളവ വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.