ഇടുക്കിയിലെ നെടുങ്കണ്ടത്ത് വെച്ച് നടക്കുന്ന ഓൾ കേരള ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെൻ്റിൽ കേരള പൊലീസ് ചാമ്പ്യന്മാരായി. ഫൈനലിൽ പറപ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കേരള പൊലീസ് തോൽപ്പിച്ചത്. വിജയികൾക്ക് വേണ്ടി സുജിൽ, ഷബാസ് എന്നിവർ ഗോൾ നേടി. ടൂർണമെൻ്റിലെ മികച്ച കളിക്കാരാനായി സുജിലിനെയും ഗോൾ കിപ്പർ ആയി പറപ്പൂറിൻ്റെ ഫയാസിനെയും തിരഞ്ഞെടുത്തു. സെമിഫൈനലിൽ കേരള പൊലീസ് കെഎസ്ഇബിയെയേയും പറപ്പൂർ എഫ്സി കോവളത്തെയുമാണ് തോൽപ്പിച്ചത്.
15 മിനുട്ടിൽ പറപ്പൂർ എഫ്സി ആണ് ആദ്യം അക്കൗണ്ട് തുറന്നത്. ഗോൾ വഴങ്ങിയതിന് പിന്നാലെ ഉണർന്നു കളിക്കുന്ന പൊലീസ് ടീമിനെയാണ് പിന്നീട് കണ്ടത്. പിന്നാലെ 35-ാം മിനിറ്റിൽ സുജിലിലൂടെ ഗോൾ മടക്കിയ പൊലീസ് ഫലവും കണ്ടു. രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ ഷബാസിലൂടെ കേരള പൊലീസ് ലീഡ് പിടിക്കുകയും ചെയ്തു.
70-ാം മിനിറ്റിൽ രണ്ട് യെല്ലോ കാർഡ് കിട്ടിയ ശ്രീരാഗ് പുറത്തായതിന് ശേഷം 20 മിനിറ്റ് 10 പേരുമായാണ് പൊലീസ് മത്സരം പൂർത്തിയാക്കിയത്. ടീമിൻ്റെ മുഖ്യ പരിശീലകൻ സിദ്ധിക്ക് കല്യാശ്ശേരിയും മാനേജർ എംഎസ്പി കമാണ്ടൻ്റ് പി സലിം ഐപിഎസുമാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.