Friday, 19 December 2025

മെസിയും ‘പിന്‍ഗാമി’യും നേര്‍ക്കുനേര്‍; അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടം ദോഹയില്‍

SHARE

 

ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനക്കായി ലയണല്‍ മെസി ലോക കപ്പ് ഉയര്‍ത്തിയ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 2022-ല്‍ മെസിയും സംഘവും ചരിത്രം കുറിച്ച ദോഹയിലെ സ്റ്റേഡിയത്തില്‍ വീണ്ടുമൊരു പ്രധാന കിരീടത്തില്‍ നീലക്കുപ്പായക്കാര്‍ മുത്തമിടുമോ അതോ മെസിയുടെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും സംഘവും ഫൈനലിസിമ കടക്കുമോ എന്നതാണ് സോക്കര്‍ ലോകത്തെ കൗതുകം. 2026 മാര്‍ച്ച് 27 നാണ് ഫൈനലിസിമയില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുക. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിസിമക്കുണ്ട്. 2022 ന് മുമ്പ് നടന്ന ഫൈനലിസിമയില്‍ അന്നത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ മെസി നയിച്ച അര്‍ജന്റീന ടീം തോല്‍പ്പിച്ചിരുന്നു.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.