Wednesday, 31 December 2025

മലയാളി വൈദികനെ അറസ്റ്റ് ചെയ്ത സംഭവം; 'അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ, നേരത്തെ വധഭീഷണി ഉണ്ടായി', പ്രതികരിച്ച് സുധീറിന്‍റെ ഭാര്യ

SHARE


നാഗ്പൂർ: മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് വൈദികന്‍റെ ഭാര്യ ജാസ്മിൻ. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും, സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ പോയപ്പോഴായിരുന്നു ബജ്റംഗ്ദൾ സംഘം എത്തിയത്. ഈ സംഘത്തിൽ നിന്ന് നേരത്തെ വധഭീഷണി ഉൾപ്പെടെ നേരിട്ടിട്ടുണ്ട്. ഒരാളെയും തങ്ങൾ മതപരിവർത്തനം നടത്തിയിട്ടില്ല. ബജ്റംഗ്ദൾ സമ്മർദത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞത്. സുധീറും ജാസ്മിനും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാഗ്‍പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. നാഗ്‍പൂരിലെ ഷിംഗോഡിയിൽ വെച്ചാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് സി എസ് ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്. പുരോഹിതനും ഭാര്യയും കൂടാതെ, അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും ക്രിസ്മസ് പ്രാർത്ഥനയോഗം നടന്ന വീടിന്റെ ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെയും കേസെടുത്തു. പ്രദേശത്തുള്ള വിശ്വാസികളായ നാല് പേരും പ്രതികളാണ്. ക്രിസ്മസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത് 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.