യുഎഇയിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ 'ഒംഡ എക്‌സ്‌ചേഞ്ചിന്റെ' ലൈസന്‍സ് യുഎഇ സെന്‍ട്രല്‍ ബാങ്ക് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനും ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് പ്രതിരോധിക്കുന്നതിനുമുള്ള കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനം ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലൈസന്‍സ് റദ്ദാക്കിയതിന് പുറമെ സ്ഥാപനത്തിന് പത്ത് മില്യണ്‍ ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്.
സെന്‍ട്രല്‍ ബാങ്ക് നടത്തിയ പരിശോധനയില്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ ക്രമക്കേടുകള്‍ കണ്ടെത്തുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതില്‍ സ്ഥാപനം പരാജയപ്പെട്ടുവെന്ന് വ്യക്തമാകുകയും ചെയ്തു. ഒംഡ എക്‌സ്‌ചേഞ്ചിന്റെ പേര് എക്‌സ്‌ചേഞ്ച് കമ്പനികളുടെ ഔദ്യോഗിക രജിസ്ട്രിയില്‍ നിന്ന് നീക്കം ചെയ്യും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.