സര്‍ജറി, കീമോ തെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഇമ്യൂണോതെറാപ്പി എന്നിവ ഉള്‍പ്പെടുന്നതാണ് നിലവിലെ കാന്‍സര്‍ ചികിത്സ. എന്നാല്‍ അടുത്ത കാലത്ത് വയറിനുള്ളില്‍ കാണപ്പെടുന്ന സൂക്ഷ്മജീവികളെ കാൻസർ ചികിത്സയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഗവേഷകർ പഠനം നടത്തി വരുന്നുണ്ട്. ഇപ്പോഴിതാ ജപ്പാനില്‍ നിന്ന് ഇത് സംബന്ധിച്ച് ശുഭകരമായ സൂചനകളാണ് ലഭിക്കുന്നത്. പരോക്ഷമായി കുടല്‍ ബാക്ടീരിയയെ മാറ്റിയെടുക്കുന്നതിന് പകരം ഗവേഷകര്‍ തവളകളില്‍ നിന്നും ഉരഗങ്ങളില്‍ നിന്നും സ്വഭാവിക ബാക്ടീരിയകളെ വേര്‍തിരിച്ചെടുത്ത് ട്യൂമറുകള്‍ക്കെതിരേ നേരിട്ട് പരീക്ഷിക്കുകയായിരുന്നു. ബാക്ടീരിയകൾക്ക് മരുന്നുകളേക്കാൾ ഫലപ്രദമായി കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന് പടനത്തിൽ കണ്ടെത്തി
ജപ്പാന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ജെഎഐഎസ്ടി)യിലെ പ്രൊഫസറായ എയ്ജിറോ മിയാക്കോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിത്. ഗട്ട് മൈക്രോബ്‌സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഒരു ബാക്ടീരിയ കാന്‍സറിനെതിരേ ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രകൃതിയിലെ അത്ര അറിയപ്പെടാത്ത സൂക്ഷ്മാണുക്കള്‍ ഭാവിയിലെ കാന്‍സര്‍ ചികിത്സയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചയ്ക്ക് ഈ കണ്ടെത്തല്‍ തുടക്കമിടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.