കാസര്‍ഗോഡ് ചെറുവത്തൂര്‍ മടക്കരയിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ സന്ദേശം അയച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് വനിതാ നേതാവ് നഫീസത്തിനെതിരെ പോലീസ് കേസെടുത്തു. തുരുത്തി സ്വദേശിയായ ഇ വി ഷാജി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചന്തേര പോലീസിന്റെയാണ് നടപടി.
മനഃപൂര്‍വം സോഷ്യല്‍മീഡിയ വഴി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശബ്ദസന്ദേശം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
‘എല്ലാവരും മടക്കരയിലേക്ക് വരണം. ജമാഅത്ത് പള്ളിയുടെ അവിടെ കല്ലെറിയുകയാണ്. നമ്മുടെ പള്ളി പൊളിക്കണമെന്ന് പറഞ്ഞ് കല്ലേറ് നടക്കുകയാണ്,’ എന്ന് നഫീസത്ത് പറയുന്ന വോയിസ് ക്ലിപ്പ് പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വോട്ടെണ്ണല്‍ ദിനത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നഫീസത്തിന്റെ ഓഡിയോ സന്ദേശം പുറത്തെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നേടിയിരുന്നു. തുടര്‍ന്ന് നടത്തിയ വിജയാഘോഷത്തിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയെത്തിയ നഫീസത്തിന്റെ വോയിസ് മെസേജ് കാരണം സംഘര്‍ഷം രൂക്ഷമായെന്നാണ് പരാതി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.