തിരുവനന്തപുരം: പാര്‍ലമെന്റിൽ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ അവതരണം നടക്കുമ്പോൾ ജർമൻ സന്ദർശനത്തിലായിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എംപിയുമായ എ എ റഹീം. രാജ്യം അപകടത്തില്‍ ആകുമ്പോള്‍, സഞ്ചരിക്കാനുള്ള 'പ്രത്യേക തരം ബൈക്ക്' എന്ന ക്യാപ്ഷനോട് കൂടി രാഹുല്‍ ഗാന്ധി ബിഎംഡബ്ല്യു ബൈക്കില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് പരിഹാസം. 'രാഹുല്‍ ജി, യാത്ര ആസ്വദിച്ചോ' എന്നും റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ബില്ലിന്റെ സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് പോയതില്‍ സിപിഐഎം നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് ഒരു മുഴുവന്‍ സമയ പ്രതിപക്ഷ നേതാവിനെ വേണമെന്നും ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിക്കുകയായിരുന്നുവെന്നും രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.