Friday, 19 December 2025

ഹൈന്ദവ സങ്കല്പം ഉയിർ കൊടുത്ത അവതാർ

SHARE


 

ജെയിംസ് കാമറൂണിന്റെ അവതാറിലെ നാവി മനുഷ്യർ എല്ലാം എന്തുകൊണ്ടാണ് കാണാൻ ഹിന്ദു പുരാണത്തിലെ ദൈവങ്ങളെ പോലെ നീല നിറത്തിൽ ഇരിക്കുന്നത്?. ജെയിംസ് കാമറൂണിനോട് ഇന്ത്യ ടുഡേ സംഘടിപ്പിച്ച സംവാദത്തിൽ ഈ ചോദ്യം ചോദിച്ചത് 12 ഫെയ്ൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ്.

‘ചെറുപ്പം മുതൽ ഹൈന്ദവ സങ്കല്പം, ഇവിടുത്തെ ആർക്കിടെക്ച്ചർ, ആരാധന സമ്പ്രദായം എന്നിവയോട് എനിക്ക് വല്ലാത്ത ക്രേസ് ആയിരുന്നു. ചിത്രത്തിൽ നിങ്ങൾ കണ്ടെത്തിയ സാമ്യതകൾ ചിലത് അറിയാതെയും ചിലത് അറിഞ്ഞു കൊണ്ടും സംഭവിച്ചതാണ് എന്നാണ് ജെയിംസ് കാമറൂൺ മറുപടി പറയുന്നത്.

ചിത്രത്തിന് ഹൈന്ദവ സങ്കല്പവുമായുള്ള ബന്ധം അവതാർ എന്ന പേര് മുതൽ തുടങ്ങുന്നു. ഒരു പ്രത്യേക ഉദ്ദേശത്തോടു കൂടി പുതിയൊരു ജന്മമെടുക്കുന്നതിനെയാണ് ഇന്ത്യക്കാർ അവതാർ അല്ലെങ്കിൽ അവതാരം എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.

ചിത്രത്തിൽ പണ്ടോറ എന്ന ഗൃഹത്തിലേക്ക് ഒരു മിഷനുമായി പോകുന്ന ജേക്ക് സള്ളി എന്ന നായക കഥാപാത്രത്തിനും മറ്റൊരു ഉടലിലേക്ക് കൂട് വിട്ട് കൂടി മാറേണ്ടി വരുന്നുണ്ട്.

ചിത്രത്തിന്റെ കഥയുടെ പ്രാരംഭഘട്ടത്തിൽ നാവി മനുഷ്യരെ മഹാവിഷ്ണുവിനെയൊക്കെ പോലെ രണ്ടിലധികം കൈകളുള്ളവരായിട്ടായിരുന്നു കാമറൂൺ ഡിസൈൻ ചെയ്തത്. നാവി മനുഷ്യർ മാത്രമല്ല പാണ്ടോറക്കായി ഡിസൈൻ ചെയ്ത മിക്ക മൃഗങ്ങൾക്കും സാധാരണയിൽ കൂടുതൽ കൈക് കാലുകൾ ഉണ്ടായിരുന്നു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.