Friday, 19 December 2025

'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്

SHARE


 
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ പുറത്ത് വിട്ട് ഡെമോക്രാറ്റ് വിഭാഗം. നീതി ന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്ത് വിടാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പുതിയ ചിത്രങ്ങൾ പുറത്ത് വന്നത്. മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹ സ്ഥാപകൻ സെർജി ബ്രിൻ, ന്യൂയോർക്ക് ടൈംസിലെ കോളം എഴുത്തുകാരനായ ഡേവിഡ് ബ്രൂക്ക്സ് എന്നിവരുടെ ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്ത് വന്നത്. ചലചിത്ര നിർമ്മാതാവ് വുഡി അലൻ, പ്രശസ്ത ചിന്തകൻ നോം ചോസ്കി, സ്റ്റീവ് ബാനോൻ എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ഒരാഴ്ച മുൻപ് ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിൻറൺ, ലോറൻസ് സമ്മേഴ്സ് അടക്കമുള്ളവർ എന്നിവരുടെ ചിത്രങ്ങൾ ഒരാഴ്ച മുൻപ് പുറത്ത് വന്നിരുന്നു. ഹൗസ് ഡെമോക്രാറ്റ് കമ്മിറ്റിയിൽ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് 95000 ചിത്രങ്ങളാണ് പുറത്ത് വന്നത്. സമൂഹത്തിലെ വിവിധ മേഖലയിലെ ആളുകളുമായി ജെഫ്രി എപ്സ്റ്റീനുള്ള ബന്ധം വിശാലമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ചിത്രങ്ങളിലേറെയും. യുവതിക്കൊപ്പം എപ്സ്റ്റൈന്‍ എസ്റ്റേറ്റില്‍ നില്‍ക്കുന്ന ബില്‍ഗേറ്റ്സ് ഉള്‍പ്പടെയുള്ള പ്രമുഖരുടെ 68 ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബില്‍ഗേറ്റ്സിനൊപ്പമുള്ള യുവതിയുടെ മുഖം മറച്ചിട്ടുണ്ട്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.