ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും വ്യത്യസ്തരായ രണ്ട് പേരാണെന്നും അവരുടെ പ്രസംഗത്തിന്റെ ശൈലിയും വ്യത്യസ്തമാണെന്നും രേണുക ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രിയങ്കയുടെയും രാഹുലിന്റെയും പ്രസംഗ ശൈലിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രേണുകയുടെ പ്രതികരണം.
'ഇരുവരും ആപ്പിളും ഓറഞ്ചും പോലെയാണ്. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യരുത്. ഇരുവരും വ്യത്യസ്ത വിഷയങ്ങളിലാണ് സംസാരിച്ചത്. പ്രിയങ്ക അവര്‍ പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. രാഹുലിന്റെ സംസാരശൈലി മറ്റൊന്നാണ്. ഇരുവരും അവരുടെ നിലപാടില്‍ ഉറച്ച് നിന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചെന്നാണ് ഞാന്‍ കരുതുന്നത്', രേണുക ചൗധരി പറഞ്ഞു.
രാഹുലിന്റെ അത്ര രാഷ്ട്രീയ പരിചയമില്ലാത്ത പ്രിയങ്ക രാഹുലിനേക്കാള്‍ നന്നായി ലോക്‌സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്ന തരത്തിലുള്ള താരതമ്യം ഉയര്‍ന്നുവന്നിരുന്നു. തിങ്കളാഴ്ച വന്ദേമാതരം വിഷയത്തില്‍ പ്രിയങ്ക ലോക്‌സഭയില്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ പ്രശംസ നേടിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.