Monday, 29 December 2025

കണ്ണിന് ചുറ്റും കറുത്ത പാടുണ്ടോ? ഉറക്കക്കുറവ് മാത്രമല്ല കാരണം

SHARE


 
സാധാരണയായി കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍(Dark circles) കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ വളരെ ക്ഷീണിതനാണെന്നും ഉറക്കക്കുറവുണ്ടെന്നുമാണ്. എന്നാല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാന്‍ കാരണം ഉറക്കക്കുറവ് മാത്രമല്ല. ശരീരത്തിലെ അയണ്‍(ഇരുമ്പ്) കുറയുമ്പോഴും ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്ന ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴും അത് വിളര്‍ച്ചയിലേക്ക് നയിക്കാം. ഇത് ക്ഷീണമുണ്ടാക്കുക മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നു. ലോകമെമ്പാടുമായി 25 ശതമാനം ആളുകള്‍ ഇത്തരത്തിലുളള വിളര്‍ച്ച അനുഭവിക്കുന്നുണ്ട്. ഇത് വ്യക്തികളുടെ ജീവിതത്തെ പല തരത്തില്‍ ബാധിച്ചേക്കാം. ചിലത് ചികിത്സയിലൂടെ ഭേദമാകുമെങ്കിലും മറ്റ് ചിലത് ജീവിതകാലം മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ചുവന്ന രക്താണുക്കളുടെ കുറവ് എങ്ങനെയാണ് കണ്ണിനുചുറ്റും കറുത്ത പാട് ഉണ്ടാക്കുന്നത്

കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം രാത്രി വൈകിയുള്ള ഉറക്കത്തിന്റെ ലക്ഷണം മാത്രമല്ല. ഇരുമ്പിന്റെ കുറവ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അയണിന്റെ കുറവ് ശരീരത്തിലെ ഏറ്റവും കനം കുറഞ്ഞ ചര്‍മ്മമായ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്ത് കൂടുതല്‍ ദൃശ്യമാകുന്നു. അയണിന്റെ അളവ് കുറയുമ്പോള്‍ മുടികൊഴിയുകയും, നഖം പൊട്ടുകയും ചെയ്യുന്നതുപോലെ തന്നെ ശരീരം കാണിച്ചുതരുന്ന മറ്റൊരു ലക്ഷണമാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്.

വിളര്‍ച്ചയും കണ്ണിലെ കറുത്ത പാടും

ശരീരത്തില്‍ അയണിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് വിളര്‍ച്ച. രക്തം ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്നത് കുറയുമ്പോള്‍ ക്ഷീണവും കണ്ണിന് താഴെയുളള കറുത്ത വൃത്തങ്ങളും ഉണ്ടാകുന്നു. ക്ഷീണവും കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്തപാടുകളും കൂടാതെ കഠിനമായ ക്ഷീണം, നെഞ്ചുവേദനയും ശ്വാസതടസവും, തലകറക്കം,അണുബാധകള്‍, ഹൃദയമിടിപ്പിലെ വ്യത്യാസം, കഠിനമായതും ആവര്‍ത്തിച്ചുളളതുമായ തലവേദന ഇവയും വിളര്‍ച്ചയുടെ മറ്റ് ലക്ഷണങ്ങളാണ്.

ചികിത്സകള്‍ ഇങ്ങനെ

വിളര്‍ച്ചയുടെ ചികിത്സ പൂര്‍ണമായും കാരണത്തെ ആശ്രയിച്ചിരിക്കും.ഡോക്ടറെ കണ്ട ശേഷം കാരണം കണ്ടെത്തി ചികിത്സിക്കാം. ഇരുമ്പ് സപ്ലിമെന്റുകളും ഫോളിക് ആസിഡ് സപ്ലിമെന്റുകളും വിറ്റാമിന്‍ ബി സപ്ലിമെന്റുകളും വിളര്‍ച്ചയെ തടയാനും അയണിന്റെ കുറവിനെ ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.