അൽത്താഫ് സലിം, അനാർക്കലി മരക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് തൻവി സംവിധാനം ചെയ്ത ഇന്നസെന്‍റ് സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കും. മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായ എക്കോ ഈ മാസം 31 ന് എത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്. റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ ആണ് മറ്റൊരു ചിത്രം. നവംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. സണ്‍ നെക്സ്റ്റിലൂടെ ജനുവരി 31 നാണ് റിലീസ്.
മമ്മൂട്ടി പ്രതിനായകനായെത്തിയ കളങ്കാവലിന്‍റെ ഒടിടി റിലീസ് അല്‍പം മുന്‍പാണ് പ്രഖ്യാപിച്ചത്. സോണി ലിവിലൂടെ ഈ മാസം ചിത്രം സ്ട്രീമിംഗിന് എത്തും. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജിന്‍റെ ജയന്‍ നമ്പ്യാര്‍ ചിത്രം വിലായത്ത് ബുദ്ധയും ഷെയ്ന്‍ നിഗത്തിന്‍റെ ബള്‍ട്ടിയും വൈകാതെ പ്രതീക്ഷിക്കപ്പെടുന്ന ഒടിടി റിലീസുകളാണ്. വിലായത്ത് ബുദ്ധ ജിയോ ഹോട്ട്സ്റ്റാറിലൂടെയും ബള്‍ട്ടി ആമസോണ്‍ പ്രൈമിലൂടെയും എത്തുമെന്നാണ് പ്രതീക്ഷ. വിലായത്ത് ബുദ്ധ ജനുവരിയില്‍ത്തന്നെ എത്തിയേക്കും. അതേസമയം റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച പാരഡൈസ്, ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉള്ളൊഴുക്ക് എന്നിവ ഒടിടിയില്‍ ഇതിനകം തന്നെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളും നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.