Saturday, 13 December 2025

LDFനെ പരാജയപ്പെടുത്താൻ BJPയും UDFഉം വോട്ട് കൈമാറി; എം വി ഗോവിന്ദൻ

SHARE
 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും തിരുത്തലുകൾ നടത്തി തിരിച്ചടികളെ അതിജീവിച്ച ചരിത്രം എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവോട്ട് വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം എൽഡിഎഫിന് ലഭിച്ചു. യഥാർത്ഥത്തിൽ 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ബ്ലോക്ക് പഞ്ചായത്ത് നില പരിശോധിച്ചാൽ 59 ബ്ലോക്ക് പഞ്ചായത്തിലായിരുന്നു അന്ന് ജയിച്ചത്. 91 ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ആണ് അന്ന് ജയിച്ചത്. ഇപ്പോൾ എൽഡിഎഫിന് 77 ബ്ലോക്ക് പഞ്ചായത്തുകൾ നേടാനായി. 360 ഗ്രാമപഞ്ചായത്തായിരുന്നു അന്ന് എൽഡിഎഫിന് ലഭിച്ചത് എന്നാലിന്ന് 343 എണ്ണത്തിൽ ജയിക്കുകയും 70 എണ്ണം തുല്യമായി വരികയും ചെയ്തു. അന്ന് മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ എൽഡിഎഫിന് ദയനീയ അവസ്ഥയായിരുന്നു. ഇന്ന് 28 മുനിസിപ്പാലിറ്റികൾ ജയിക്കാനായി. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിന്റെ കുറവിനാണ് ഭരണം നഷ്ടപ്പെട്ടത്. പരാജയത്തെ ഫലപ്രദമായി നേരിട്ട് കൊണ്ടാണ് പിന്നീട് എൽഡിഎഫിന് മുന്നോട്ട് വരാൻ കഴിഞ്ഞത്. എൽഡിഎഫിന്റെ അടിത്തറ തകർന്നിരിക്കുന്നു എന്ന് പലരും പറയുന്നു. അതുകൊണ്ടാണ് 2010ലെ കാര്യം പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ പകുതി ജില്ലാ പഞ്ചായത്തിലും എൽഡിഎഫിന് ജയിക്കാനായി എന്നത് വലിയ കാര്യമാണ്. എൽഡിഎഫിന്‍റെ അടിത്തറയിൽ യാതൊരു ഇളക്കവും ഉണ്ടായിട്ടില്ല. വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും യുഡിഎഫും വോട്ട് കൈമാറി. തിരുവനന്തപുരം കോർപ്പറേഷൻ നേടാൻ കഴിഞ്ഞു എന്നതിനപ്പുറം ബിജെപിക്ക് തെരഞ്ഞെടുപ്പിൽ മറ്റ് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സേതുമാധവന് പകരം ജയിച്ചത് ബിജെപി സ്ഥാനാർത്ഥിയാണ്. അവിടെ യുഡിഎഫിന് 20 വോട്ടുമാത്രമാണ് ലഭിച്ചത്. ഇത്തരം പരസ്പര സഹായങ്ങൾ യുഡിഎഫിനും ബിജെപിക്കും ഇടയിലുണ്ടായി. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ശക്തികളുമായി യോജിപ്പോടെയാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരം പ്രചാരണങ്ങൾ ബിജെപിക്കും സഹായകമായി. ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കാനായി എന്നത് ഒഴിച്ചാൽ അവരെ സംബന്ധിച്ച കാര്യമായ നേട്ടങ്ങളൊന്നും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായില്ലെന്ന് മനസിലാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളത്ത് എൽഡിഎഫാണ് ജയിച്ചത്. ശബരിമല ഉൾക്കൊള്ളുന്ന വാർഡിൽ എൽഡിഎഫ് ജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അവിടെ എൽഡിഎഫിന് സീറ്റ് വർധിപ്പിക്കാൻ സാധിച്ചുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഫലപ്രദമായി തന്നെയാണ് സർക്കാർ പ്രവർത്തനം നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള സ്വാധീനം ഉണ്ടാക്കിയോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് കോൺഗ്രസുമായി ചേർന്നുപോകാൻ തീരുമാനമില്ല. എന്തെല്ലാം അപകടങ്ങൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് പാർട്ടി മുന്നോട്ടു പോകും. ഒരു പ്രാവശ്യം തോറ്റു എന്നതുകൊണ്ട് എപ്പോഴും തോറ്റു എന്നല്ല. ആവശ്യമായ തിരുത്തൽ വരുത്തി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വരും. സ്ഥാനാർത്ഥി നിർണയത്തിൽ പിഴച്ചിട്ടില്ല. നല്ല സ്ഥാനാർത്ഥികളെ തന്നെയാണ് നിർത്തിയത്. പ്രാദേശികമായി പരിശോധിക്കേണ്ട വിഷയങ്ങളെല്ലാം പിന്നീട് പരിശോധിക്കും. സംസ്ഥാന സർക്കാർ കേരളത്തിന് നൽകിയത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. നേട്ടങ്ങൾ എന്തുകൊണ്ട് ഇടതിന്റെ ഭാഗമായി പ്രതിഫലിച്ചില്ല എന്ന് പരിശോധിക്കേണ്ടതാണ്. പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കി പ്രവർത്തിക്കാനാണ് പാർട്ടി ശ്രമിക്കുക. സർക്കാർതലത്തിലും സംഘടനാതലത്തിലും നിരീക്ഷണങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ച് പാർട്ടി അതിജീവിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് വിരുദ്ധ വികാരമില്ല. അങ്ങനെയെങ്കിൽ 7 ജില്ലാ പഞ്ചായത്തുകളിൽ ജയിക്കുമോയെന്നും എം വി ഗോവിന്ദൻചോദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.