Tuesday, 20 January 2026

100 കോടി ചെലവിട്ട് ബംഗാളിൽ രാമക്ഷേത്രം പണിയാൻ ബിജെപി; വിമർശിച്ച് തൃണമൂൽ കോൺഗ്രസ്

SHARE

 


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമക്ഷേത്രം നിർമിക്കാൻ ഒരുങ്ങി ബിജെപി. ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂരാണ് നിർമാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗാളിൽ രാമക്ഷേത്രം പണിയാനുള്ള ബിജെപി നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ ആരോപണം

ഏതാനും മാസങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ വിവിധ മത-സാംസ്‌കാരിക സ്മാരകങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതിക്കായി തറക്കല്ലിട്ടിരുന്നു. പദ്ധതിയുടെ ആദ്യപടിയെന്ന നിലയിൽ ബാബരി മസ്ജിദിന്റെ നേർപ്പകർപ്പ് നിർമിക്കാനുള്ള കല്ലിടൽ ചടങ്ങ് മുൻ ടിഎംസി എംഎൽഎ ഹുമയൂൺ കബീർ ബംഗാളിലെ മുർഷിദാബാദിൽ നിർവഹിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'ബംഗാളി രാമ'ക്ഷേത്രം എന്ന ആശയവുമായി ബിജെപി മുന്നോട്ടുവന്നിരിക്കുന്നത്.

ബംഗാളിൽ പണികഴിപ്പിക്കാൻ പോകുന്ന രാമക്ഷേത്രം മതപരമായ ഒന്നല്ലെന്നും മറിച്ച്‌ ബംഗാളി സംസ്കാരത്തിന്റെ തന്നെ പ്രതീകമാണെന്നുമാണ് ബിജെപിയുടെ വാദം. പതിനഞ്ചാം നൂറ്റാണ്ടിൽ രാമായണത്തെ ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്ത പ്രശസ്ത ബംഗാളി കവി കൃതിബാസ് ഓജയുടെ പാരമ്പര്യത്തെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യവും ക്ഷേത്രനിർമാണത്തിന് പിന്നിലുണ്ടെന്നാണ് ബിജെപി ഉയർത്തുന്ന മറ്റൊരു വാദം. 'ശ്രീ രാം പഞ്ചാലി' എന്ന് അറിയപ്പെടുന്ന ഈ കൃതി ഒരുവിധം എല്ലാ ബംഗാളി വീടുകളിലും ആളുകൾ ഭക്തിപൂർവ്വം വായിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ ബംഗാളി രാമക്ഷേത്രം സംസ്ഥാനത്തെ ജനത ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി പറയുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.