പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററും പ്രകൃതി ചരിത്രകാരനുമായ സർ ഡേവിഡ് ആറ്റൻബറോയുടെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും 15 വർഷം മുമ്പ് ലഭിച്ച മനുഷ്യന്റെ തലയോട്ടി അതിനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കൊലപാതകത്തിലെ ദുരൂഹതയുടെ ചുരുളഴിച്ചു. 2009-ലാണ് സർ ഡേവിഡ് ആറ്റൻബറോ സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ടിന്റെ പ്രാന്തപ്രദേശത്ത് ഒരു വീട് വാങ്ങുന്നത്. 2010 ഒക്ടോബർ 22-ന് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ പിൻഭാഗത്തെ പൂന്തോട്ടത്തിൽ നിന്ന് നിർമാണ തൊഴിലാളികൾ ഒരു തലയോട്ടി കണ്ടെത്തി. ഇത് ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സഹായിച്ചു.
തലയോട്ടി കണ്ടെത്തിയതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു നൂറ്റാണ്ടിനു മുമ്പ് കൊല്ലപ്പെട്ട ജൂലിയ മാർത്ത തോമസ് എന്ന ഒരു സ്ത്രീയുടെ തലയോട്ടിയാണിതെന്ന് അന്വേഷണത്തിൽ മനസ്സിലായി. വിധവയായിരുന്ന ജൂലിയയെ 1879-ൽ അവരുടെ വീട്ടുജോലിക്കാരി കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഉപേക്ഷിച്ച ജൂലിയയുടെ ശരീര ഭാഗങ്ങളെല്ലാം കണ്ടെത്തിയെങ്കിലും അന്ന് അവരുടെ തല മാത്രം കണ്ടെത്താനായിരുന്നില്ല. വർഷങ്ങളോളം ജൂലിയ കേസ് തലയില്ലാതെ തുടർന്നു
ജനുവരി 29-നാണ് ജൂലിയ തോമസ് ഐറിഷ് കുടിയേറ്റക്കാരിയായ കേറ്റ് വെബ്‌സ്റ്ററിനെ വീട്ടുജോലിക്കാരിയായി നിയമിച്ചത്. ഇവർ മുമ്പ് ചെറിയ മോഷണങ്ങൾ നടത്തിയിരുന്നു. കേറ്റിനെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെയാണ് ജൂലിയ അവരെ ജോലിക്കെടുത്തത്. കേറ്റിന്റെ ക്രിമിനൽ സ്വഭാവത്തെ കുറിച്ച് അവർക്ക് യാതൊരു അറിവും ഇല്ലായിരുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.