Wednesday, 28 January 2026

കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത്രസമിതിയെ നിലംപരിശാക്കി സംഘപരിവാറിന് തകർപ്പൻ ജയം

SHARE

 


കൊല്ലം: ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ വിജയം. ഭരണസമിതി സംവിധാനമായ ക്ഷേത്ര സഭയിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സമിതിയുടെ 27 സ്ഥാനാര്‍ഥികളും വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

നിലവിലെ ഭരണസമിതിയായ സിപിഎം, സിപിഐ, കോൺഗ്രസ്, ആർഎസ്പി സംയുക്ത പാനലായ സേവാ സമിതിയെ പരാജയപ്പെടുത്തിയാണ് ഭക്തജന സമിതിയുടെ വിജയം. ഇതിനുമുന്‍പുള്ള ഭരണ സമിതിയില്‍ സംഘപരിവാറുകാരായ ആറു അംഗങ്ങളാണ് ഉണ്ടായിരുന്നത്. 21 പേര്‍ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ ഓണത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയ പൂക്കളമിട്ടതിന് ക്ഷേത്രഭരണസമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വിവാദമായിരുന്നു.

ക്ഷേത്ര ഭരണ സംവിധാനത്തിൽ രാഷ്ട്രീയ ഇടപെടീൽ ഉണ്ടാക്കിയതിന് ശക്തമായ തിരിച്ചടിയാണ് കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സംഖ്യം നേരിട്ടതെന്ന് ഭക്തജനസമിതി പ്രതിനിധികൾ പറഞ്ഞു. ക്ഷേത്രത്തിൻ്റെ ഇരു കരകളെ 9 വാർഡുകളായി തിരിച്ചായിരുന്നു മത്സരം. ഒരു വാർഡിൽ പൊതുവിഭാഗത്തിൽ നിന്ന് രണ്ടും സംവരണ വിഭാഗത്തിൽ നിന്ന് ഒരാളും വീതം മൂന്നുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.