Thursday, 1 January 2026

പോലീസ് ഇൻസ്‌പെക്ടർമാരെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

SHARE


 
ലഹരിമരുന്ന് കടത്തുകാരുമായി ഒത്തുകളിക്കുന്നു എന്നാരോപിച്ചുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് പോലീസ് ഇൻസ്പെക്ടർമാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മുൻ മാധ്യമപ്രവർത്തകനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നഗരത്തിലെ വിൻഡ്‌സർ ലേഔട്ടിൽ താമസിക്കുന്ന ശരത് ശർമ്മ കലഗരു എന്ന 35 വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തങ്ങളുടെ ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവിടാതിരിക്കാൻ ഓരോ ഇൻസ്പെക്ടറിൽ നിന്നും 5 ലക്ഷം രൂപ വീതം ആകെ 15 ലക്ഷം രൂപയാണ് ശരത് ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. മഹാരാഷ്ട്ര ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സും (ANTF), ബംഗളൂരു സിറ്റി പോലീസും, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (NCB) ചേർന്ന് കർണാടകയിൽ അടുത്തിടെ നടത്തിയ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിലായിരുന്നു ശരത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ച് വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.