Thursday, 29 January 2026

കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു; 15 പേര്‍ കൊല്ലപ്പെട്ടു, നിയമസഭാംഗവും ഉള്‍പ്പെട്ടതായി വിവരം

SHARE

 


ബൊഗോട്ട: കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു.
13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. വെനസ്വേല അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. കൊളംബിയയിലെ ഒരു നിയമസഭാംഗം ഉള്‍പ്പെടെ 15 പേരുമായി സഞ്ചരിച്ച വിമാനം ബുധനാഴ്ച വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപം തകര്‍ന്നുവീണ് എല്ലാ യാത്രക്കാരും ജീവനക്കാരും മരിച്ചെന്ന് കൊളംബിയയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വിമാനക്കമ്പനിയായ സറ്റേനയുടെ ഉടമസ്ഥതയിലുള്ള വിമാനം അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിന് കാരണമെന്താണെന്ന് സറ്റേന വ്യക്തമാക്കിയിട്ടില്ല. പര്‍വതങ്ങളാല്‍ നിറഞ്ഞതാണ് കുക്കുട്ട പ്രദേശം. മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ വ്യോമസേനയെ വിന്യസിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.