അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആക്രമണ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. ഏത് ആക്രമണത്തേയും നേരിടാൻ സേന സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.12 ദിവസത്തെ യുദ്ധത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങൾ കൂടുതൽ ശക്തമായും, വേഗത്തിലും, ആഴത്തിലും പ്രതികരിക്കാൻ തങ്ങളെ പ്രാപ്തരാക്കിയെയന്നും ഇറാൻ വിദേശ കാര്യമന്ത്രി പറഞ്ഞു.
അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിൽ ഇറാൻ ലക്ഷ്യമാക്കി അമേരിക്കൻ കപ്പൽപ്പട നീങ്ങിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രംപ് സാമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഇറാനിലെ നിലവിലെ അസ്വസ്ഥതകൾക്കിടയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പിരിമുറുക്കവും വർധിക്കുകയാണ്. സർക്കാർ അടിച്ചമർത്തലിനെതിരായ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഇറാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരുടെ കണക്കുകൾ പ്രകാരം ഇറാനിൽ ഇതുവരെ 6,200-ൽ അധികം മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ ഭൂരിഭാഗവും പ്രതിഷേധക്കാരാണ്. എന്നാൽ ശരിക്കുള്ള മരണസംഖ്യ ഇതിലും അധികമാണെന്നാണ് അവർ അവകാശപ്പെടുന്നത്. 42,000-ൽ അധികം അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.