വാളയാര്‍: പാലക്കാട് വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാന്‍സാഫ് സംഘമാണ് പണം പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന മേട്പള്ളി സ്വദേശിയും യൂട്യൂബറുമായ ചവാന്‍ രൂപേഷി(40)നെ ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തു.
യൂട്യൂബില്‍ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാന്‍ രൂപേഷ് ഡാന്‍സാഫ് സംഘത്തോട് പറഞ്ഞത്. ഇന്ന് വൈകിട്ടോടെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കാറില്‍ കടത്തുകയായിരുന്നു പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ കാറില്‍ നിന്ന് പണം കണ്ടെടുത്തു. തുടര്‍ന്ന് ചവാന്‍ രൂപേഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. താന്‍ യൂട്യൂബറാണെന്ന് ഇയാള്‍ ഡാന്‍സാഫ് സംഘത്തോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഡാന്‍സാഫ് സംഘം അറിയിച്ചു. ചവാന്‍ രൂപേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡാന്‍സാണ് സംഘം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.