Monday, 19 January 2026

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ: ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയ്ക്കും ക്ഷണം

SHARE


 
ന്യൂയോർക്ക്: മേഖലയിലെ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യം ചൂണ്ടിക്കാണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇന്ത്യയ്ക്ക് ക്ഷണം കിട്ടിയ വിവരം റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന്‍ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിർണ്ണായകമായ ഘട്ടമെന്ന് വ്യക്തമാക്കിയായിരുന്നു ഡോണൾഡ് ട്രംപ് നേരത്തെ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇന്ത്യയ്ക്ക് പുറമെ ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയും സമാധാന ബോർഡിൽ ചേരാനായി അമേരിക്ക ക്ഷണിച്ചതായി അസോയിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്റീന, അൽബേനിയ തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഗാസയുടെ പുനർനിർമ്മാണത്തിനായി ഈ സംരംഭത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.