രാജസ്ഥാനിലെ ജയ്പൂരില്‍ ബുള്‍ഡോസര്‍ നടപടി. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളുടേതടക്കം 20 ഓളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. ഡിസംബര്‍ 25ന് സംഘര്‍ഷം ഉണ്ടായ ചൗമുവിലാണ് കുടിയൊഴിപ്പിക്കല്‍. സംഘര്‍ഷത്തില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചൗമുവിലെ ഇമാം മസ്ജിദ് പരിസരത്താണ് ബുള്‍ഡോസര്‍ നടപടി. അനധികൃത കയ്യേറ്റം ആരോപിച്ച് പ്രദേശത്തെ 25ഓളം കെട്ടിടങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടം, ഒഴിയാന്‍ ആവശ്യപ്പെട്ട നോട്ടീസ് നല്‍കിയിരുന്നു. ഡിസംബര്‍ 25ന്, പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത് വന്‍ സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു. പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും നേരെ വ്യാപകമായി കല്ലേറുണ്ടായി. കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
സംഭവത്തില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 110 പേരെ കസ്റ്റഡിയിലെടുത്തു പേരെ കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ 19 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊലീസിനെ കല്ലെറിഞ്ഞ പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കിയതായി പൊലീസ് അറിയിച്ചു.
കനത്ത പൊലീസ് സുരക്ഷയിലാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.