Friday, 2 January 2026

ഇന്‍ഡോറില്‍ 9 പേരുടെ മരണത്തിന് ഇടയാക്കിയത് കുടിവെള്ളത്തില്‍ ഓടയിലെ മലിനജലത്തില്‍ കാണുന്ന ബാക്ടീരിയ

SHARE



മധ്യപ്രദേശിലെ ഇൻഡോറിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയത് കുടിവെള്ളത്തിലെ ഓടയിലെ മലിനജലത്തിൽ കാണുന്ന ബാക്ടീരിയകളാണെന്ന് പരിശോധനാ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കുടിവെള്ള സാമ്പിളുകളില്‍ സാധാരണയായി ഓടയിലെ വെള്ളത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരിച്ചു. മലിനമായ കുടിവെള്ളമാണ് പ്രദേശത്ത് ഛര്‍ദ്ദിയും വയറിളക്കവും പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ന് ലാബോറട്ടറി പരിശോധനകളില്‍ വ്യക്തമാക്കുന്നു.

പരിശോധനകളില്‍ വിബ്രിയോ കോളറ, ഷിഗെല്ല, ഇ.കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ബാക്ടീരിയകള്‍ പലപ്പോഴും കടുത്ത വയറിളക്കവും ഛര്‍ദിയും പോലെയുള്ള ദഹനവ്യവസ്ഥയെ ബാധിക്കുന്ന അണുബാധകള്‍ക്ക് കാരണമാകാറുണ്ട്. 

എട്ടുവര്‍ഷമായി ഇന്ത്യയില്‍ ശുചിത്വ റാങ്കിംഗില്‍ ഒന്നാംസ്ഥാനത്താണ് ഇന്‍ഡോര്‍ നഗരം. നഗരത്തിലെ ജലസുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയാണ് ഭഗീരത്പുരയില്‍ നിന്ന് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത്.

വയറിളക്കത്തിന് കാരണം മലിനമായ വെള്ളം

ഒരു മെഡിക്കല്‍ കോളേജിലെ ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മലിനമായ കുടിവെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് സ്ഥിരീകരിച്ചതായി ഇന്‍ഡോറിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു.

ഡിസംബര്‍ 25നാണ് കുടിവെള്ളത്തിന് ദുര്‍ഗന്ധമുണ്ടെന്ന് താമസക്കാര്‍ ആദ്യമായി പരാതി ഉന്നയിച്ചത്. പ്രശ്‌നം വഷളാകുന്നതിന് മുമ്പ് ആഴ്ചകളോളം പ്രശ്‌നം നിലനിന്നിരുന്നതായി ചില പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുനിന്ന് 14 മരണങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതില്‍ 9 മരണങ്ങള്‍ മലിനമായ കുടിവെള്ളത്തില്‍ നിന്നുള്ള വയറിളക്കവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും മറ്റുള്ളവ അനുബന്ധരോഗങ്ങളോ ബന്ധമില്ലാത്ത മറ്റ് കാരണങ്ങളോ മൂലമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.