Thursday, 29 January 2026

മിഠായി വാങ്ങാൻ പോകവെ തെറിച്ചു പോയ 5 രൂപ തുട്ടെടുക്കാൻ ഓടയിൽ കൈയിട്ടു, പെട്ടന്നെന്തോ കടിച്ചു, വിദ്യാർഥിയുടെ കയ്യിൽ പാമ്പ് കടിച്ച പാട്!

SHARE


 
കാസർകോട് : മിഠായി വാങ്ങാൻ കടയിൽ പോകവേ കയ്യിൽ നിന്നും തെറിച്ചു പോയ അഞ്ചു രൂപയുടെ നാണയം എടുക്കാൻ ഓടയിൽ കൈ ഇട്ട വിദ്യാർത്ഥിക്ക് ഇഴ ജന്തുവിന്റെ കടിയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം. കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ഉച്ച ഭക്ഷണ ഇടവേളയിൽ മിഠായി വാങ്ങാൻ കുമ്പള ടൗണിലേക്ക് സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയതായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന അഞ്ചു നാണയം പെട്ടെന്ന് ഓടയിലേക്ക് വീണു. ഇത് എടുക്കാൻ ഓടയ്ക്കുള്ളിലേക്ക് കൈ ഇട്ടപ്പോൾ ഇഴ ജന്തു കടിക്കുകയായിരുന്നു.


വേദന കൊണ്ട് നിലവിളിച്ച കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കയ്യിൽ പാമ്പു കടിച്ചതുപോലുള്ള പാടുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയതായി സ്കൂൾ അധികൃതർ പറഞ്ഞു. കുട്ടിക്ക് വിഷ ബാധയേറ്റതായും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.