സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കരുത്തുപകരുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. ടൂറിസം മേഖലയ്ക്കുള്ള വിഹിതം കഴിഞ്ഞ വര്‍ഷത്തെ 385.02 കോടിയില്‍ നിന്നും413.52 കോടിയായി ഉയര്‍ത്തി. ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 159 കോടിയുടെ ബജറ്റ് വിഹിതം പ്രഖ്യാപിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിക്ക് 20 കോടി നീക്കി വച്ചു. വിദേശ സഞ്ചാരികളുടെ എണ്ണം 2023-ലെ 6.50 ലക്ഷത്തില്‍ നിന്നും 2024-ല്‍ 7.40 ലക്ഷമായി വര്‍ധിച്ചതായി ധനമന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 85 കോടി വകയിരുത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ടൂറിസം ഹബ്ബുകളും സര്‍ക്യൂട്ടുകളും വികസിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്:
ധര്‍മ്മടം ബ്ലൂ ഗ്രീന്‍ സര്‍ക്യൂട്ട്: കണ്ണൂര്‍ ധര്‍മ്മടത്ത് റിവര്‍ ക്രൂയിസ്, ഐലന്‍ഡ് ബയോ റിസര്‍വ്വ്, വാക്കിംഗ് മ്യൂസിയം എന്നിവയുള്‍പ്പെട്ട 'ബ്ലൂ ഗ്രീന്‍ ഇന്റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ട്' സ്ഥാപിക്കും. ഇതിനായി ആദ്യഘട്ടത്തില്‍ 2 കോടി അനുവദിച്ചു.
കട്ടപ്പന ടൂറിസം ഹബ്ബ്: കട്ടപ്പനയെ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി കല്യാണത്തണ്ട്, അഞ്ചുരുളി വികസനത്തിനായി20 കോടി വകയിരുത്തി.
കൊച്ചി & ബേപ്പൂര്‍: കൊച്ചി ഹെറിറ്റേജ് പ്രോജക്റ്റ്, ബേപ്പൂര്‍ ഉരു ടൂറിസം എന്നിവയ്ക്കായി 5 കോടി വീതം അനുവദിച്ചു.
കൊല്ലം ടൂറിസം: കൊല്ലം മറീന വികസനത്തിന് 6 കോടിയും, അഷ്ടമുടി കായലിന് ചുറ്റും സൈക്കിള്‍ ട്രാക്ക് നിര്‍മ്മിക്കാന്‍ 0 കോടിയും, കൊല്ലം ഓഷ്യനേറിയത്തിന് 10 കോടിയും നീക്കിവെച്ചു. മണ്‍റോ തുരുത്ത് വികസനത്തിന് 5 കോടി ലഭിക്കും.
പൈതൃക സംരക്ഷണം: പരമ്പരാഗത ഉത്സവങ്ങളും സാംസ്‌കാരിക പരിപാടികളും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ 29 കോടി. മുസിരിസ് ഹെറിറ്റേജ്, സ്‌പൈസസ് റൂട്ട് പദ്ധതികള്‍ക്കായി 14 കോടി.
വിനോദവും സാഹസികതയും ഹെലിപോര്‍ട്ട്: കുമാരകം ടൂറിസം വികസനത്തിന്റെ ഭാഗമായി ഹെലിപോര്‍ട്ട് നിര്‍മ്മാണത്തിന് 5 കോടി.
ഓഷ്യനേറിയം: കൊച്ചി-വൈപ്പിന്‍ മേഖലയില്‍ ഓഷ്യനേറിയം സ്ഥാപിക്കുന്നതിനുള്ള പഠനത്തിനായി 1 കോടി.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് : ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ബോട്ട് ലീഗിനായി 10.46 കോടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.