പാക്കിസ്ഥാന് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഫൗജി ഫൗണ്ടേഷനില്‍ 100 കോടി ഡോളറിന്റെ (ഏകദേശം 9000 കോടി രൂപ) ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി യുഎഇ. പാക്കിസ്ഥാന് യുഎഇ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം ഫൗജി ഫൗണ്ടേഷനില്‍ ദീര്‍ഘകാല ഓഹരി നിക്ഷേപമാക്കി മാറ്റാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കി. വിദേശകടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാക് ഭരണകൂടത്തിന്റെ നടപടി.
യുഎഇക്ക് ഓഹരികള്‍ അനുവദിക്കുന്നതിനുള്ള നിയമപരമായ കരാറിലേക്ക് പാക്കിസ്ഥാന്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇത് പാക്കിസ്ഥാന്റെ സാമ്പത്തിക ബാധ്യതകളും സൈന്യവുമായി ബന്ധപ്പെട്ട ബിസിനസ് താല്‍പ്പര്യങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കുന്നുവെന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ ശക്തമായ വിമര്‍ശനങ്ങളും സംശയങ്ങളും ഉയരാന്‍ കാരണമായിട്ടുണ്ട്.
കരാര്‍ പ്രകാരം യുഎഇ പാക്കിസ്ഥാന് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം ദീര്‍ഘകാല നിക്ഷേപമാക്കി മാറ്റാന്‍ പാക് സര്‍ക്കാര്‍ അനുവദിക്കും. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ കടം കുറയ്ക്കുന്നതിനുള്ള സാമ്പത്തിക ക്രമീകരണത്തിന്റെ ഭാഗമാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. യുഎഇ അനുവദിച്ചിട്ടുള്ള 200 കോടി ഡോളറിന്റെ വായ്പകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.