Saturday, 31 January 2026

കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി ഇ ശ്രീധരന്‍ മുന്നോട്ട്; മലപ്പുറത്ത് ഓഫീസ് തുറക്കും

SHARE

 



കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ട്. ഇതിന്റെ ഭാഗമായി മലപ്പുറത്ത് ഓഫീസ് തുറക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കാന്‍ ഫെബ്രുവരി 15 മുതല്‍ ഓരോ കേന്ദ്രങ്ങളിലും മീറ്റിംഗ് നടത്തും. അതേസമയം, ശ്രീധരന്‍ മുന്നോട്ടുവെയ്ക്കുന്ന അതിവേഗപാത പദ്ധതിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാനസര്‍ക്കാറും സിപിഐഎമ്മും

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ അതിവേഗ പാത ചര്‍ച്ചകള്‍ സജീവമാക്കിയ ഇടതു സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തടയിടുകയാണ് ഇ ശ്രീധരന്‍. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആര്‍ആര്‍ടിഎസ് പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ വ്യക്തമാക്കിയതോടെ സര്‍ക്കാറും സിപിഐഎമ്മും അദ്ദേഹത്തിനെതിരെ തിരിഞ്ഞു

മലപ്പുറത്ത് ഓഫീസ് തുറന്ന് അതിവേഗ പാതക്കുള്ള പ്രവര്‍ത്തനങ്ങളുമായി ഇ ശ്രീധരന്‍ മുന്നോട്ടുപോവുകയാണ്. അടുത്തമാസം 15 മുതല്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയത്തിനായി ശ്രീധരനിറങ്ങുന്നത് ബിജെപിയുടെ അണിയറ നീക്കത്തിന്റെ ഭാഗമായാണെന്ന് പറയപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഉറപ്പുകള്‍ ലഭിക്കാതെ ഇ ശ്രീധരനിറങ്ങാന്‍ സാധ്യതയില്ല. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തല്ല. അതേസമയം, പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കാതെ, ജനങ്ങളെ ബാധിക്കാതെ അതിവേഗ പാത വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.

ഇ ശ്രീധരന്‍ വിഭാവനം ചെയ്യുന്ന അതിവേഗപാത യാഥാര്‍ഥ്യമായാല്‍ ഇടതുസര്‍ക്കാറിന് രാഷ്ട്രീയ നേട്ടമുണ്ടാകില്ലെന്നിരിക്കെയാണ് മന്ത്രിമാരും സിപിഐഎം നേതാക്കളും വിമര്‍ശനം കടുപ്പിച്ചത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.