Thursday, 1 January 2026

ന്യൂയോര്‍ക്കിന് ഇത് പുതു ചരിത്രം; ഖുര്‍ആനില്‍ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി

SHARE



ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി. ഖുര്‍ആനില്‍ കൈ വെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ഒരു ജീവിതകാലം മുഴുവനുമുള്ള ബഹുമതിയും പദവിയുമാണിതെന്ന് മംദാനി പറഞ്ഞു. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കാളിയായ രാമ ദുവാജിയും സത്യപ്രതിജ്ഞയില്‍ മംദാനിക്കൊപ്പമുണ്ടായിരുന്നു.

അമേരിക്കയില്‍ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുളളിലായിരുന്നു ന്യൂയോര്‍ക്കിന്റെ മേയറായി മംദാനി ഔദ്യോഗികമായി സ്ഥാനമേറ്റത്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനിലാണ് മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതെന്നും ശ്രദ്ധേയമാണ്. 1904-ല്‍ നിര്‍മ്മിച്ച് 1945-ല്‍ ഉപേക്ഷിക്കപ്പെട്ട പഴയ 'സിറ്റി ഹാള്‍' സബ്‌വേ സ്റ്റേഷനാണിത്. നഗരത്തിന്റെ പഴയകാല പ്രൗഢിയുടെ അടയാളമായി സബ്‌വേ സ്റ്റേഷന്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് തന്റെ സത്യപ്രതിജ്ഞാ വേദിയായി ഇവിടം തെരഞ്ഞെടുക്കാന്‍ മംദാനിയെ പ്രേരിപ്പിച്ചത്.

പകല്‍ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്‍പ്പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിമും സോഷ്യലിസ്റ്റും ഇന്ത്യന്‍ വംശജനുമാണ് മംദാനി. ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ മകനാണ് മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോര്‍ക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോര്‍ക്കില്‍ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് മംദാനി.

പ്രധാന വിഷയങ്ങളില്‍ മംദാനി എടുത്തിട്ടുള്ള നിലപാടുകള്‍ ശ്രദ്ധേയമാണ്. ഗുജറാത്ത് മുതല്‍ ഗാസ വരെ ഇടതുപക്ഷ ആശയത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് മംദാനി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനര്‍വിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങള്‍, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തര്‍ദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയില്‍ പലപ്പോഴായി മംദാനി നിലപാടുകള്‍ അറിയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങി നിരവധി ആശയങ്ങളാണ് മംദാനി മുന്നോട്ടുവെച്ചത്. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.