Tuesday, 20 January 2026

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്; പരിശോധന തൃശൂര്‍ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ

SHARE


 
കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ്. വിര്‍ച്വല്‍ അറസ്റ്റിലൂടെ തൃശൂര്‍ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ്  പരിശോധന. തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടുകള്‍, ഇവര്‍ക്കായി പണം സ്വീകരിക്കുന്നവര്‍, അവരുടെ അക്കൗണ്ടുകളില്‍ നിന്ന് എവിടേക്ക് പണം കൈമാറുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പരിശോധന.

തട്ടിപ്പ് നടത്തുന്നവരുടെ സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവയെ കുറിച്ച് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടങ്ങളിലാണ് റെയ്ഡ്. 16 സ്ഥലങ്ങളിലാണ് രാവിലെ ഏഴര മുതല്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പരിശോധന. നേരത്തെ ഈ കേസില്‍ രാജ്യവ്യാപകമായി സിബിഐ പരിശോധന നടത്തിയിരുന്നു. ആദ്യം കേസ് തൃശൂര്‍ സൈബര്‍ പൊലീസാണ് അന്വേഷിച്ചത്. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.