യുഎസ് സമൂഹ മാധ്യമങ്ങളിൽ, ജ്വല്ലറികളിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. അതിന് കാരണമായത്. തങ്ങളുടെ പേരും ബ്രന്‍ഡും ഉപയോഗിച്ച് മറ്റൊരു ജ്വല്ലറി തട്ടിപ്പ് നടത്തുന്നവെന്ന ന്യൂയോർക്ക് ജ്വല്ലറി ബ്രാൻഡായ ട്രാക്സ്എൻവൈസിയുടെ ഉടമയായ മക്‌സുദ് അഗദ്‌ജാനിയുടെ ആരോപണമാണ്. എകൈഎവൈ ഡയമണ്ട്സിന്‍റെ ഷോപ്പിൽ കയറി, ജീവനക്കാരോട് തട്ടിപ്പ് നടത്തരുതെന്ന് ആവശ്യപ്പെടുന്ന മക്‌സുദ് അഗദ്‌ജാനിയുടെ വീഡിയോകൾ ടിക്ടോക്, ഇന്‍സ്റ്റാഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഇത്തരമൊരു ചർച്ച യുഎസ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
അസഭ്യം, തുപ്പൽ പിന്നാലെ അടി
മക്‌സുദ് അഗദ്‌ജാനി തന്നെയാണ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. എകെഎവൈ ഡയമണ്ട്സ് ഉപഭോക്താക്കളെ വഞ്ചിച്ചുവെന്നും തന്‍റെ പേര് തെറ്റായി ഉപയോഗിച്ചുവെന്നും ആരോപിച്ചാണ് മക്സുദ് അഗദ്ജാനി അവരുടെ ഷോപ്പിലെത്തിയത്. ജീവനക്കാരുമായുള്ള തർക്കത്തിനിടെ അദ്ദേഹം അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്നത് വീഡിയോയിൽ കേൾക്കാം.
ഇതിനിടെ എകെഎവൈ ഡയമണ്ട്സിന്‍റെ ഒരു ജീവനക്കാരൻ മക്സുദ് അഗദ്ജാനിയുടെ മുഖത്ത് തുപ്പുന്നു. ഇത് ജ്വല്ലറിക്കുള്ളിൽ ഒരു തുറന്ന സംഘർഷത്തിലേക്ക് നീങ്ങുന്നു. ജ്വല്ലറിയിലെ ജീവനക്കാരും അഗദ്ജാനിയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും രണ്ട് ചേരിയായി ജ്വല്ലറിയിൽ നിന്നും പരസ്പരം ആക്രമിക്കുന്നതും വീഡിയോയിൽ കാണാം.
'കള്ളന്മാർ, ഉപഭോക്താക്കളെ പറ്റിച്ചു'
തന്‍റെ ഒരു ഉപഭോക്താവിന് 14 കാരറ്റ് സ്വർണ്ണം എന്ന തെറ്റിദ്ധരിപ്പിച്ച് 10 കാരറ്റിന്‍റെ ഒരു ബ്രേസ്ലെറ്റ് എകെഎവൈ ഡയമണ്ട്സ് വിറ്റെന്ന് ആരോപിച്ചാണ് അഗദ്ജാനി, എകെഎവൈ ഡയമണ്ട്സിന്‍റെ ഷോപ്പിലെത്തിയത്. തെളിവായി സ്വർണ്ണം വാങ്ങിയ ബില്ലുകളും അദ്ദേഹം കൊണ്ടുവന്നു. ചോദ്യം ചെയ്യാൽ കൈയാങ്കളിയിൽ അവസാനിച്ചെങ്കിലും തങ്ങളുടെ ഉപഭോക്താവിന് നഷ്ടപരിഹാരം ഉറപ്പിക്കാൻ സാധിച്ചെന്ന് അഗദ്ജാനി മറ്റൊരു വീഡിയോയിൽ അവകാശപ്പെട്ടു. മൂന്നാമതൊരു വീഡിയോയിൽ എകെഎവൈ ഡയമണ്ട്സ് ജീവനക്കാർ തന്നെ ശാരീരികമായി ആക്രമിച്ചതായി അഗദ്ജാനി ആരോപിച്ചു. തന്‍റെ മാലയിൽ പിടിച്ച് വരിച്ച് കഴുത്ത് ഞെരിച്ച് തന്നെ കൊല്ലാൻ എകെഎവൈ ഡയമണ്ട്സ് ജീവനക്കാർ ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും എകെഎവൈ ഡയമണ്ട്സ് അഗദ്‌ജാനിയുടെ ആരോപണങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതേടെ ആഭരണ വ്യവസായത്തിൽ ധാർമ്മികത, ബ്രാൻഡിംഗ്, വിശ്വാസം എന്നിവയെക്കുറിച്ച് യുഎസ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് തിരികൊളുത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.