തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലംമൂടില്‍ കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് .ഇന്നലെ രാവിലെ 5.45 നായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലും, ജനറൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പാതയില്‍ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. വിഴിഞ്ഞം ഡിപ്പോയിലെയും, പാപ്പനംകോട് ഡിപ്പോയിലെയും ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളിലുമായി 50ലധികം യാത്രക്കാർ ഉണ്ടായിരുന്നു. നെയ്യാറ്റിൻകരയിൽ നിന്ന്
ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ അഭിഅലക്സിന്‍റെ കാലിന് ഗുരുതരമായ പരിക്കുണ്ട്. മറ്റൊരു ഡ്രൈവർ അരുൺ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.