Tuesday, 20 January 2026

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു; അസ്വാഭാവികതയില്ലെന്ന് പൊലീസ്

SHARE

 


ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ കുട്ടി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.