തിരുവനന്തപുരം: അംഗനവാടികളിൽ എല്ലാ പ്രവൃത്തിദിവസവും പാലും മുട്ടയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിലായിരുന്നു പ്രഖ്യാപനം. ഇതിനായി ബഡ്‌ജറ്റിൽ 80.90 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി രൂപ വകയിരുത്തി.
അതേസമയം, ഒന്ന് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി ബഡ്ജറ്റിൽ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വർഷം 15 കോടി രൂപ ഇതിനായി വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ തുക ബഡ്‌ജറ്റിൽ വകയിരുത്തുകയാണെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. കുട്ടികളെയും മുതിർന്നവരെയും ബഡ്‌ജറ്റിൽ ഒരുപോലെ പരിഗണിക്കുമെന്ന് ഇന്ന് രാവിലെയും ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൂടാതെ റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. ഈ പദ്ധതിക്കായി 15 കോടി വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു
ഇതിനായി 50 കോടി രൂപ വകയിരുത്തി. ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസം വേതനം ആയിരം രൂപ വർദ്ധിപ്പിച്ചെന്നും സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടിയെന്നും മന്ത്രി അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.