Thursday, 29 January 2026

ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ; മൂന്ന് കോടി രൂപ വകയിരുത്തി

SHARE


 

തിരുവനന്തപുരം: ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കർത്താവുമായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്.

കേരള ലളിതകലാ അക്കാദമിക്കായി 7.50 കോടി രൂപയും കേരള നാടൻ കലാ അക്കാദമിക്കായി 5 കോടി രൂപയും അയ്യങ്കാളി പഠനകേന്ദ്രത്തിന് 1.50 കോടി രൂപയും കൊല്ലത്തെ ഹിസ്റ്ററി ആൻഡ് മാരിടൈം മ്യൂസിയത്തിനായി മൂന്ന് കോടിയും വകയിരുത്തിയിട്ടുണ്ട്.

കണ്ണൂരിലെ തളിപ്പറമ്പിൽ മൃഗശാല സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി 2026-27 സാമ്പത്തിക വർഷം നാല് കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച, തിരൂരിലെ തുഞ്ചൻ പറമ്പിന് സമീപമായി സ്ഥാപിക്കുന്ന എം ടി വാസുദേവൻനായരുടെ സ്മാരകത്തിനായി ആദ്യഘട്ടം നടപ്പാക്കുന്നതിന് 1.50 കോടി രൂപയും അനുവദിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.