ബഹ്റൈനിൽ പണമിടപാട് സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് നാഷണല്‍ സെന്റര്‍ എന്ന പുതിയ ഏജന്‍സിക്ക് രൂപം നല്‍കി ഭരണകൂടം. സംശയാസ്പദമായ ഇടപാടുകളുടെ ട്രാന്‍സ്ഫര്‍ നിയന്ത്രിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്ന പ്രധാന വിഭാഗമായി പുതിയ ഏജന്‍സി പ്രവര്‍ത്തിക്കും.
സംശയാസ്പദമായ പണത്തിന്റെ ഉറവിടം കണ്ടെത്തുകയും ധനകാര്യ വിശകലനങ്ങള്‍ നടത്താനും ഏജന്‍സിക്ക് കഴിയും. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ മറ്റു രാജ്യങ്ങളുമായും വിവരങ്ങള്‍ പങ്കുവെക്കും. സംശയാസ്പദമായ പണമിടപാട് ശ്രദ്ധയില്‍പെട്ടാല്‍, അത് പരിശോധിക്കുന്നതിനായി 72 മണിക്കൂര്‍വരെ ട്രാന്‍സ്ഫര്‍ നിര്‍ത്തിവെക്കാന്‍ ഏജന്‍സിക്ക് സാധിക്കും.
മറ്റു രാജ്യങ്ങളിലെ ഏജന്‍സികള്‍ ആവശ്യപ്പെട്ടാലും ഇത്തരത്തില്‍ 72 മണിക്കൂര്‍വരെ പണമിടപാടുകള്‍ മരവിപ്പിക്കാനുള്ള അധികാരവും ഏജന്‍സിയില്‍ അധിഷ്ടിതമാണ്. ആയുധവ്യാപനത്തിനായുള്ള സാമ്പത്തിക സഹായവും ഇനിമുതല്‍ ഈ ഏജന്‍സിയുടെ പരിധിയില്‍ വരും. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച ആസ്തികള്‍ പിടിച്ചെടുക്കാനുള്ള കൂടുതല്‍ അധികാരവും ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.