Thursday, 1 January 2026

പുതുവ‌ർഷത്തിലും പ്രതീക്ഷയില്ല; സ്വർണവിലയിൽ വർദ്ധനവ്

SHARE


 
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവർഷത്തിൽ സ്വർണവിലയിൽ ഇന്നും ആശങ്ക. പവന് 120 രൂപ കൂടി 99,040 രൂപയും ​ഗ്രാമിന് 15 രൂപ വർദ്ധിച്ച് 12,380 രൂപയിലുമെത്തി. ഇത് സ്വർണാഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശങ്കയായിരിക്കുകയാണ്. ഇന്നലെ സ്വർണവിലയിൽ മൂന്നുതവണ ഇടിവ് സംഭവിച്ചിരുന്നു. ജനുവരി ആദ്യം തന്നെ സ്വർണവില ഉയർന്നതോടെ നിരക്ക് വീണ്ടും ഒരു ലക്ഷത്തിലേക്ക് കടന്നേക്കാനാണ് സാദ്ധ്യത.

കഴിഞ്ഞ വർഷം അവസാനത്തോടെ സ്വർണവിലയിൽ ഇതുവരെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ഉണ്ടായത്. ഡിസംബർ 23നാണ് പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളർ നിലവാരത്തിൽ തുടർന്നിരുന്നു. യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും സ്വർണം വാങ്ങാൻ പ്രതിസന്ധിയുണ്ടായിരുന്നു. മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.05 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 256 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,​56,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 257 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.