മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. ഓരോ താരങ്ങളുടെയും പ്രകടനങ്ങൾ മികച്ചതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോഴിതാ സിനിമയിലെ വിശാഖിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
സിനിമയിലെ നടന്റെ ലുക്കും സ്വാഗും സ്റ്റൈലും എല്ലാം സിനിമാ പ്രേമികൾക്ക് ബോധിച്ചിട്ടുണ്ട്. ആനന്ദത്തിലെ കുപ്പിയിൽ നിന്ന് ചത്താ പച്ചയിലെ ചെറിയാൻ വരെ വന്നു നിൽകുമ്പോൾ വൈശാഖിന്റെ ഗ്രാഫ് എത്ര ഉയരത്തിൽ എത്തി എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. കമ്മീഷ്ണർ ഓൺ ഡ്യൂട്ടിയിലൂടെ ഒരു കിടിലൻ മേക്ക് ഓവർ നടൻ നടത്തിയിരുന്നുവെങ്കിലും വിശാഖിന്റെ ബോഡി ട്രാൻഫോർമേഷൻ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ചത്താ പച്ചയിൽ വിശാഖിന്റെ പെർഫോമൻസ് കിടിലൻ ആണെന്നാണ് പ്രേക്ഷക പ്രതികരണം.
മമ്മൂക്കയെ മുന്നിൽ ഇരുത്തി കൊണ്ട് വിശാഖ് നടത്തുന്ന ഒരു കിടിലൻ ഷോ സിനിമയിൽ ഉണ്ട്. തിയേറ്ററിൽ ആരാധകർ ആർപ്പു വിളിച്ച് കയ്യടിച്ച് കണ്ട സീനാണ് ഇത്. മലയാള സിനിമയിലെ മുൻനിര നായകരിലേക്ക് ഉയരാൻ കഴിവുള്ള നടനാണ് വിശാഖ് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സിനിമയിലെ നടന്റെ വില്ലനിസത്തിന് കയ്യടികൾ ഏറുകയാണ്.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്നും ചത്താ പച്ച നേടിയത് 7.73 കോടിയാണ്. കേരളത്തിൽ നിന്ന് മാത്രം സിനിമയ്ക്ക് 3.7 കോടി നേടാനായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ഇന്റർവെൽ ബ്ലോക്കിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ സ്പോട്ട് ഡബ്ബിംഗ് തോന്നുമെങ്കിലും, സിനിമ മൊത്തത്തിൽ ഒരു രസകരമായ യാത്രയാണെന്നാണ് പുറത്തുവരുന്ന മറ്റു അഭിപ്രായങ്ങൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.