Thursday, 29 January 2026

താലിബാൻ അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കി; ശിക്ഷ സാമൂഹ്യ നിലയനുസരിച്ച്

SHARE

 


അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം അടിമത്തം നിയമവിധേയമാക്കി. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട ക്രമിനൽ നടപടിക്രമ ഔപചാരികമായി നിലവിൽ വന്നു. ഇത് പ്രകാരം സാമൂഹികനിലയനുസരിച്ചാണ് ശിക്ഷ വിധിക്കുക. താലിബാന്റെ ഈ നീക്കത്തിനെതിരേ നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. രാജ്യത്തിന്റെ നിയമ-രാഷ്ട്രീയ ക്രമത്തിന്റെ ദിശ സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ ഇത് ആശങ്കയുയർത്തുന്നു.

പുതിയ നിയമപ്രകാരം പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. മതപണ്ഡിതന്മാർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (അഷ്‌റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് സമൂഹത്തെ തരംതിരിച്ചിരിക്കുന്നത്. ഇത് ഏറ്റവും ആശങ്കയുയർത്തുന്ന കാര്യമാണെന്ന് വിമർശകർ പറയുന്നു. പുതിയ നിയമത്തിന്റെ കേന്ദ്രബിന്ദുവായ ആർട്ടിക്കിൾ 9ൽ ആണ് അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്. ഇത് പ്രകാരം കുറ്റം ചെയ്തയാളുടെ സാമൂഹ്യ നിലയനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക.

ഇസ്ലാമിക പണ്ഡിതൻ ഒരു കുറ്റകൃത്യം ചെയ്താൽ അതിന് ശിക്ഷയായി 'ഉപദേശ'മായിരിക്കും ലഭിക്കുക. കുറ്റം ചെയ്തയാൾ വരേണ്യവർഗത്തിൽപ്പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് വിളിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യും. മധ്യവർഗത്തിൽപ്പെട്ടവർക്ക് തടവ് ശിക്ഷ ലഭിക്കും. എന്നാൽ, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിൽ ഉള്ളവർക്ക് ശിക്ഷയായി തടവും ഒപ്പം ചാട്ടവാറടി പോലെയുള്ള ശാരീരികമായ ശിക്ഷയും ലഭിക്കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.