Thursday, 29 January 2026

ആധാർ നമ്പർ ഉപയോ​ഗിച്ച് കുറ്റകൃത്യം നടന്നു; തിരുവഞ്ചൂർ രാധാകൃഷ്ണന് വാട്സ്ആപ് വഴി വെർച്വൽ അറസ്റ്റ് ഭീഷണി

SHARE


 

കോട്ടയം: മുൻ മന്ത്രിയും എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ വാട്സാപ്പ് വഴി 'വെർച്വൽ അറസ്റ്റ്' ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം നടന്നു. മുംബൈ പോലീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിച്ചത്.

മുംബൈയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് കുറ്റകൃത്യം നടന്നുവെന്നും, അതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നുമാണ് വിളിച്ചവർ അവകാശപ്പെട്ടത്. എന്നാൽ ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരത്തിലെ അസ്വാഭാവികത കാരണം തുടക്കത്തിൽത്തന്നെ ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ പോലീസ് യൂണിഫോം ധരിച്ച ഒരാൾ വീഡിയോ കോളിൽ നിൽക്കുന്നത് ഇദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങൾ ശ്രദ്ധിച്ചിരുന്നു.

സംഭവത്തെത്തുടർന്ന് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഡി.ജി.പി.യുടെ നിർദ്ദേശപ്രകാരം സൈബർ സെൽ ഈ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാർ വിളിച്ച നമ്പരും ലൊക്കേഷനും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.